എസ്.എസ്.എൽ.സി; അവാർഡിന് അപേക്ഷിക്കാം

Tuesday 19 May 2026 12:16 AM IST

പത്തനംതിട്ട: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർചെയ്ത പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികളിൽ നിന്ന് എസ്.എസ്.എൽ.സി അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 10, ഒമ്പത്, എട്ട് എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് അപേക്ഷിക്കാം. ക്ഷേമനിധി ബുക്കിന്റെ പകർപ്പ്, 2026 സാമ്പത്തിക വർഷത്തെ വിഹിതം, അടവാക്കിയതിന്റെ പകർപ്പ്, രക്ഷിതാവിന്റെ ആധാർ കാർഡിന്റെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡിന്റെ പകർപ്പ്, കുട്ടിയുടെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പും സഹിതം അതത് ഫിഷറിസ് ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി 22. ഫോൺ. 04772239597.