ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം
Tuesday 19 May 2026 12:19 AM IST
പത്തനംതിട്ട : റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേനെ ദിവസ വേതന അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു. ഹെവി ലൈസൻസും മൂന്ന് വർഷം പ്രവൃത്തി പരിചയം, എട്ടാം ക്ലാസ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 45. ചിറ്റാർ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി മേയ് 30. ഫോൺ. 04735 256577.