വഞ്ചിപ്പാട്ട് പഠനകളരി

Tuesday 19 May 2026 12:46 AM IST

പത്തനംതിട്ട : ആറന്മുള പള്ളിയോട സേവാസംഘവും ജില്ലാപഞ്ചായത്തും സംയുക്തമായി വഞ്ചിപ്പാട്ട് പഠന കളരി നടത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പി.എൻ.സുകുമാര പണിക്കർ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം ഭരണസമിതി അംഗം ഡോ.സുരേഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. ബി.കൃഷ്ണകുമാർ, കൃഷ്ണകുമാർ കൃഷ്ണവേണി, എം.വി.ഗോപകുമാർ, ലേഖാജയൻ, ശശികുമാർ കുറുപ്പ് , അജി ആർ.നായർ. ഉണ്ണികൃഷ്ണൻകർത്ത, ഗണേഷ് നന്ദനം, പ്രദീപ് കുമാർ, പ്രസന്നകുമാർ, കെ.ആർ.ജയകുമാർ എന്നിവർ പ്രസംഗിച്ചു. വേണുഗോപാൽ പുന്നശ്ശേരി, രാധാകൃഷ്ണൻ, ആർ.രാധാകൃഷ്ണൻ, അനിൽകുമാർ, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.