മഴക്കാലപൂർവ ശുചീകരണം
Tuesday 19 May 2026 12:47 AM IST
കുളടന : പകർച്ചവ്യാധികൾ തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ യജ്ഞം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുജിത്ത് കളിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജൻ മത്തായി, അംഗങ്ങളായ ജി.രഘുനാഥ്, രാജു.പി.പി, പി.ടി.സുരേഷ് എന്നിവർ പങ്കെടുത്തു. ഹരിതകർമ്മ സേന, തൊഴിലുറപ്പ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, ജീവനക്കാർ എന്നിവർ പങ്കാളികളായി.