അനുമോദിച്ചു

Thursday 21 May 2026 12:31 AM IST

അടൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സെറിബ്രൽ പാൾസി ബാധിതയായ എ. രേവതിയെ പ്രിജി കണ്ണനും, ഭർത്താവ് കണ്ണനും വീട്ടിലെത്തി അനുമോദിച്ചു. 6 എ പ്ലസും രണ്ട് എയും രണ്ട് ബി പ്ലസുമാണ് നേടിയത്. അടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിത്ഥിനിയായ രേവതി അടൂർ ജയഭവനിൽ ആയുർവേദ ഡോക്ടർ അഞ്ജുവിന്റെയും ഫാർമസി കോളേജ് അദ്ധ്യാപകനായ അനിശ്രീയുടെയും മകളാണ്. ചലിക്കാൻ കഴിയാത്ത രേവതിക്കു കാഴ്ച പരിമിതിയുമുണ്ട്. വീട്ടിൽനിന്നു കാറിലാണ് രേവതി സ്കൂ‌ളിൽ എത്തിയിരുന്നത്. വീൽചെയറിലാണ് ക്ലാസ് മുറിയിലേക്ക് എത്തിയിരുന്നത്. സഹായിയെ (സ്ക്രൈബ്) വച്ചാണു പരീക്ഷ എഴുതിയത്.