ലാബ് ടെക്നീഷ്യൻ  

Thursday 21 May 2026 12:33 AM IST

പത്തനംതിട്ട: റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. സർക്കാർ അംഗീകൃത ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി, കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായ പരിധി 45. ചിറ്റാർ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം, മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 30. ഫോൺ. 04735 256577.