മരങ്ങൾ മുറിച്ച് നീക്കണം
Thursday 21 May 2026 12:36 AM IST
കുറ്റൂർ : കുറ്റൂർ ഗ്രാമപഞ്ചായത്തിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ വസ്തു ഉടമകൾ മുറച്ചു നീക്കണം. പൊതു ജനത്തിന് ഭീഷണിയാകുന്ന തരത്തിൽ കാടുപിടിച്ചും അടിക്കാടുകൾ വളർന്ന് മൂടപ്പെട്ട അവസ്ഥ ഒഴിവാക്കി ഇഴന്തുക്കൾ, പാമ്പുകൾ, മറ്റ് മൃഗങ്ങളുടെ ശല്യം ഉണ്ടാകാത്ത വിധത്തിൽ പറമ്പുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. ഈ കാര്യങ്ങളിൽ വീഴ്ച്ച വരുത്തിയാൽ ഇതിൻമേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമപ്രകാരം സ്ഥല ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദിയെന്നും അധികൃതർ അറിയിച്ചു.