ജില്ലാ സമ്മേളനം

Thursday 21 May 2026 12:42 AM IST

അടൂർ: ഓൾ ഇന്ത്യാ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഓർഫനേജസിന്റെ ജില്ലാസമ്മേളനം നിയുക്ത അടൂർ എം.എൽ.എ അഡ്വ.സി.വി.ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ബ്രദർ എം.ജെ.സ്റ്റീഫൻ അദ്ധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രാജേഷ് തിരുവല്ല മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അബ്ദുൾ അസീസ്, സിസ്റ്റർ വിനീത, മോഹനൻനായർ, ബ്രദർ സണ്ണി, ജെയ്സൺ പുളിച്ചുമാക്കൽ, പ്രീഷീൽഡ ആന്റണി, റംല അസീസ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ വി.രവീന്ദ്രൻ പിള്ള (പ്രസിഡന്റ്), പ്രിയ തുളസീധരൻ (വൈസ് പ്രസിഡന്റ്), ടി.അലക്സാണ്ടർ (സെക്രട്ടറി), കെ.എൽ.പ്രിൻസൺ (ജോയിന്റ് സെക്രട്ടറി), സുനിമോൾ നവാസ് (ട്രഷറർ).