റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Saturday 23 May 2026 12:26 AM IST

പത്തനംതിട്ട : വടശ്ശേരിക്കര മണിയാർ ഹൈസ്‌കൂൾപടി മുതൽ ലോട്ടറി കോളനി വരെയുള്ള 250 മീറ്റർ നീളമുള്ള നടപ്പാത സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. ജില്ലാ കളക്ടർക്കാണ് നിർദ്ദേശം നൽകിയത്. ലോട്ടറി കോളനിയിലേക്കുള്ള വഴി വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചിരുന്നു.

മരാമത്ത് ജോലികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജില്ലാകളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.