മഴക്കാല ശുചീകരണം
Saturday 23 May 2026 12:33 AM IST
ഏഴംകുളം : മഴക്കാല മെഗാശുചീകരണ പ്രവർത്തനത്തിന്റെ പഞ്ചായത്തുതല ഉദ്‌ഘാടനം ഏനാത്ത് ജംഗ്‌ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ.ലത്തീഫ് നിർവഹിച്ചു. അനിതാ കീഴുട്ട് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി, കുസുമം റ്റീച്ചർ, ശോഭാകുമാരി, ഷീബാആനി, ബുഖാരി നിലാമുറ്റം, രാധിക സന്തോഷ്, രജനി ബിജു, ജയിൻ ജോബി, സന്തോഷ് കുമാർ, ആതിര എന്നിവർ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം അംബുജാക്ഷൻ, നവാസ് , താജുദീൻ, ഹരികുമാർ, വിനോദ്, പ്രജീഷ്, ലേഖ, ആശാപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.