പാചകവാതക വിതരണ വാഹനം വയലി​ലേക്ക് മറിഞ്ഞു

Sunday 31 May 2026 12:46 AM IST

കോന്നി : ഗ്യാസ് സി​ലി​ണ്ടർ വിതരണത്തി​നി​ടെ മി​നി​ ലോറി​ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞു. കോന്നി - വെട്ടൂർ - കുമ്പഴ റോഡിലെ അട്ടച്ചാക്കൽ വഞ്ചിപ്പടിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് സംഭവം. ആഞ്ഞിലി​കുന്ന് ഭാഗത്ത് നിന്ന് കോന്നിയിലേക്ക് വരികയായിരുന്ന കോന്നി റീജണൽ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയി​ലുള്ള ഗ്യാസ് ഏജൻസിയുടെ വാഹനമാണ് മറിഞ്ഞത്. ഇറക്കം ഇറങ്ങി അട്ടച്ചാക്കലേക്ക് വരുമ്പോഴാണ് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് അപകടത്തി​ൽപ്പെട്ടത്. വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും നിസാര പരി​ക്കുകളോടെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.