ബോധിഗ്രാം കവിതായാത്ര

Sunday 31 May 2026 12:49 AM IST

അടൂർ : ബോധിഗ്രാം സാംസ്‌കാരിക കൂട്ടായ്മയിലെ അംഗങ്ങൾ കുമരകം, പാതിരാമണൽ എന്നി​വി​ടങ്ങളി​ൽ കവിതായാത്ര നടത്തി. പ്രൊഫസർ അമൃതകുമാരി ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം തെങ്ങമം ജയകുമാർ, ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും താലൂക്ക് ലൈബ്രറി കൗൺസിൽ ജോയി​ന്റ് സെക്രട്ടറിയുമായ വിനോദ് മുളമ്പുഴയെ യാത്രയിൽ ആദരിച്ചു. ബോധിഗ്രാം കോഓർഡിനേറ്റർ ബിനു എസ് ചക്കാലയിൽ, സുമ രാജശേഖരൻ, എൻ.ശ്രീകുമാർ, അനിതാദിവോദയം, ജ്യോതി വർമ, ബ്ലോക്ക്‌പഞ്ചായത്ത് അംഗം ശ്രീദേവി ബാലകൃഷ്ണൻ എന്നിവർ സംസാരി​ച്ചു.