കോന്നി: ഭക്തിയുടെ പേരിൽ ഉപദേശ നിർദേശങ്ങളുമായി ചൂഷണം നടത്തുന്ന വ്യാജ സിദ്ധന്മാരും ആൾദൈവങ്ങളും മലയാലപ്പുഴയിലും പരിസരപ്രദേശങ്ങളിലും പലരുണ്ട്. ഒരു വിശ്വാസിയെക്കിട്ടിയാൽ ഇയാളെ ഏജന്റാക്കി മാറ്റി കൂടുതൽ പേരെ ക്യാൻവാസ് ചെയ്യുകയാണ് ഇവരുടെ തന്ത്രം. സാമ്പത്തികമായി തകർന്ന കുടുംബങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി ദുർമന്ത്രവാദം നടത്തി പണം തട്ടുകയാണ് ഇക്കൂട്ടർ. ഇവരുടെ വലയിൽ കുടുങ്ങി പണംനഷ്ട്ടപ്പെട്ടവർ നിരവധിയാണ്. നാണക്കേടു കാരണം പലരും പരാതിപ്പെടില്ല എന്നതാണ് ഇവർക്ക് രക്ഷയാകുന്നത്. . പൊതിപ്പാട്ടെ വാസന്തിമഠത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. നാട്ടുകാരുടെ വിശ്വാസം നേടാനായി വാസന്തി സമൂഹത്തിലെ ഉന്നതരുമായി ബന്ധം പുലർത്തുകയും തന്റെ കേന്ദ്രങ്ങളിലേക്ക് അവരെ കൊണ്ടുവരികയും ചെയ്തിരുന്നു. കുടുബപ്രശ്നങ്ങൾ കടബാദ്ധ്യത വിവാഹതടസം ജോലി ലഭിക്കുന്നതിനുള്ള തടസം എന്നിവ മൂലം കഷ്ടപെടുന്നവരാണ് കൂടുതലും ഇവരുടെ വലയിൽ അകപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |