പുതുവർഷം പിറന്നു.... പ്രതീക്ഷകളുടേത് ആണ് പുതിയ കാലം. നേട്ടങ്ങളിലേക്ക് കാൽവയ്ക്കാൻ വെമ്പൽ കൊള്ളുമ്പോഴും പോയ കാലത്തെ വിസ്മരിക്കാനാകില്ല. 2022 ൽ നിരവധി സംഭവവികാസങ്ങൾക്ക് ജില്ല
സാക്ഷ്യം വഹിച്ചു. വികസന പ്രവർത്തനങ്ങൾ, അപകടങ്ങൾ, വിയോഗങ്ങൾ തുടങ്ങി ഒട്ടേറെ സംഭവങ്ങൾ, നരബലിയുടെ നാണക്കേടിന്റെ ചോരക്കറയുമായാണ് കഴിഞ്ഞ
വർഷം കടന്നുപോയത്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും
പട്ടിക നിരത്തി കണക്കെടുപ്പിനുള്ള സമയമാണിത്. വഴി പിഴക്കാതിരിക്കാൻ സ്മരണകൾ അനിവാര്യമാണ്, കഴിഞ്ഞ വർഷത്തിലേക്ക്
ഒന്നുതിരിഞ്ഞു നോക്കുകയാണ്....
ളാഹയിൽ ബസ് അപകടം: തീർത്ഥാടകർക്ക് പരിക്ക്
നവംബർ 10, രാവിലെ 7 മണി
ശബരിമല തീർത്ഥാടനപാതയിൽ ളാഹ വഞ്ചി വളവിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു ആന്ധ്ര സ്വദേശികളായ തീർത്ഥാടകർക്ക് പരിക്ക്. നാൽപ്പത്തിനാല് തീർത്ഥാടകർ ബസിലുണ്ടായിരുന്നു. ആന്ധ്ര എളൂർ മുതുമലൈയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
2022 വേക്ക് അപ് കോൾ
എപ്രിൽ 1 മുതൽ 5 വരെ
മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവം വേക്ക് അപ് കോൾ ജില്ലയ്ക്ക് കലകളുടെ നിറച്ചാർത്തേകി.
കൊവിഡിനെ പടിയിറക്കി വേക്ക് അപ് കോളിൽ ആഘോഷത്തിന് തിരികൊളുത്തിയ കലകളുടെ സംഗമം.
ബഫർ സോൺ : സമാധാനമില്ലാതെ മലയോരം
വന്യജീവി സങ്കേതം, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കി.മീറ്റർ ദൂരമെങ്കിലും പരിസ്ഥിതി ലോല മേഖലയാകണമെന്ന സുപ്രീകോടതി ഉത്തരവാണ് മലയോര മേഖലയെ ഭീതിയിലാക്കിയത്. കർഷകരെയും ക്വാറികളെയും വ്യവസായ യൂണിറ്റുകളും ബഫർ സോൺ ബാധിക്കും. ബഫർ സോൺ പരിധി നിശ്ചയിക്കുന്ന പുതിയ ഭൂപടം പുറത്തുവന്നതോടെ ആശങ്കയിലാണ് ജനങ്ങൾ. പുതിയ ഭൂപടത്തിലെ വ്യക്തതയില്ലായ്മ തങ്ങളുടെ ജീവിത സാഹചര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാതെ ഭീതിയിലാണ് മലയോര ജനത. ജനവാസ മേഖലകളായ കൊല്ലമുളയും പമ്പാവാലിയും ബഫർ സോൺ പരിധിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് പ്രദേശങ്ങളും പെരിയാർ കടുവ സംരക്ഷണ മേഖലയുടെ ഭാഗമെന്ന നിലയിൽ ഉൾപ്പെടുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |