വണ്ണപ്പുറം: കോഴിക്കവലയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷ്ടിച്ചു. കളപ്പുരയ്ക്കൽ ലില്ലി വർഗീസിന്റെ മാലയാണ് മോഷ്ടിച്ചത്. ഇന്നലെ വെളുപ്പിന് രണ്ടോടെയായിരുന്നു മോഷണം. ഇവർ താമസിക്കുന്ന വാടക വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മാല പൊട്ടിച്ചെടുത്ത സമയം ഉണർന്ന വീട്ടമ്മ ഇതിൽ പിടിമുറുക്കിയതിനാൽ ഒരുഭാഗം മാത്രമാണ് മോഷ്ടാവിന് കവരാനായത്. രണ്ട് പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്.ബിജു കുമ്പുക്കലിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. മോഷണ വിവരം അറിഞ്ഞ ഉടൻ കാളിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘവും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |