തിരുവല്ല: ഒട്ടേറെ കായികതാരങ്ങൾക്ക് ജന്മംനൽകിയ പബ്ലിക് സ്റ്റേഡിയം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ലയിലെ കായിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. സ്‌കൂൾ കായികതാരങ്ങൾ മുതൽ മുതിർന്ന താരങ്ങൾ വരെ അണിനിരന്ന മാർച്ചിൽ നൂറുകണക്കിന് കായികപ്രേമികൾ പങ്കെടുത്തു. പബ്ലിക് സ്റ്റേഡിയത്തിൽനിന്നും ആരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി.ചാക്കോ ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.റെജിനോൾഡ് വർഗീസ്, കേരള ഒളിമ്പിക്സ് അസോസിയേഷൻ സംസ്ഥാന എക്സി.മെമ്പർ കെ.പ്രകാശ് ബാബു,സുരേഷ് ഓടയ്ക്കൽ, ജോയി പൗലോസ്, വർഗീസ് മാത്യു, ജി. സനൽകുമാർ, എം.മാത്യൂസ്, ബിനോയി, റെനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |