ശബരിമല: ശുചീകരണ പ്രവർത്തനം നടത്തുന്നവരെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന 'പുണ്യം പൂങ്കാവനം' ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അത്രയും മികച്ച പ്രവർത്തനമാണ് അവരുടേത്. ശബരിമല വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ഓരോ വ്യക്തിയിലും ശുചിത്വ ബോധമുണ്ടാക്കുകയാണ് 'പുണ്യം പൂങ്കാവനം' ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
സന്നിധാനത്ത് ശുചീകരണ പ്രവർത്തനം നടത്തുന്ന വിശുദ്ധി സേനാംഗങ്ങൾ, സാനിറ്റേഷൻ സൊസൈറ്റി അംഗങ്ങൾ, അയ്യപ്പസേവാസംഘം അംഗങ്ങൾ എന്നിവരേയും എൻ ഡി ആർ എഫ് പ്രതിനിധികളെയും ആദരിച്ചു. 'മാളികപ്പുറം' സിനിമയിലെ താരങ്ങളായ ഉണ്ണി മുകുന്ദൻ, ദേവനന്ദ, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവരേയും ആദരിച്ചു.ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങൾക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയെന്ന ലക്ഷ്യത്തോടെ 2011 ൽ ആരംഭിച്ചതാണ് ഈ പദ്ധതി.
കേരള പൊലീസിനൊപ്പം മറ്റ് സർക്കാർ വകുപ്പുകളും ചേർന്നാണ് ശുചീകരണ പ്രവർത്തനം നടത്തുന്നത്.
എം എൽ എ മാരായ അഡ്വ. പ്രമോദ് നാരായണൻ, അഡ്വ. കെ യു ജനീഷ് കുമാർ, ദേവസ്വം സെക്രട്ടറി കെ ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ് എസ് ജീവൻ, ദേവസ്വം ബോർഡ് കമ്മീഷണർ ബി എസ് പ്രകാശ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജില്ലാ ജഡ്ജി എം മനോജ്, ശബരിമല എഡിഎം പി വിഷ്ണുരാജ്, പുണ്യം പൂങ്കാവനം സംസ്ഥാന നോഡൽ ഓഫീസർ പി. വിജയൻ, എഡിജിപി അജിത് കുമാർ, ശാന്താ ഷീലാ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |