വള്ളിക്കോട്: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് 2022 - 23 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി.പി. ജോൺ , എം.പി. ജോസ് , എസ്. ഗീതാകുമാരി, പത്മാ ബാലൻ, എം.വി. സുധാകരൻ, ജെ. ജയശ്രീ, ജി. ലക്ഷ്മി, ലിസിജോൺസൺ, പ്രസന്നകുമാരി, അഡ്വ.തോമസ് ജോസ് അയ്യനേത്ത്, ആതിര മഹേഷ്, പി.ജെ. രാജേഷ്, മിനി തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |