തിരുവല്ല : തിരുവല്ല നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബി.ജെ.പി കൗൺസിലർമാർ കിടപ്പുസമരം നടത്തി. വഴിവിളക്കുകൾ തെളിക്കുക, റോഡുകളുടെ നിർമ്മാണം നടത്തുക, തൊഴിലുറപ്പ് പ്രവർത്തികൾ പുനരാരംഭിക്കുക, ക്രിമറ്റോറിയം പ്രവർത്തനക്ഷമമാക്കുക, രാമപുരം മാർക്കറ്റിന്റെ നിർമ്മാണം തുടങ്ങുക, അമൃത് പദ്ധതി നടപ്പാക്കുക, പബ്ലിക് സ്റ്റേഡിയം സംരക്ഷിക്കുക, കാലതാമസമില്ലാതെ സേവനങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധസമരം. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ശ്രീനിവാസ് പുറയാറ്റിന്റെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ നടത്തിയ കിടപ്പുസമരത്തിൽ കൗൺസിലന്മാരായ വിജയൻ തലവന, ഗംഗാ രാധാകൃഷ്ണൻ, മിനി പ്രസാദ്, വിമൽ.ജി, പൂജാ ജയൻ, ബി.ജെ.പി മണ്ഡലം ജനറൽസെക്രട്ടറി ജയൻ ജനാർദ്ദനൻ, പ്രസിഡന്റ് രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |