പത്തനംതിട്ട : അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കായി പ്രേത്യേക ആധാർ പുതുക്കൽ ക്യാമ്പ് നടത്തി. പത്തു വർഷം മുൻപ് ആധാർ കാർഡ് ലഭിച്ചിട്ടുള്ളവരും, വ്യക്തി വിവരങ്ങൾ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവർക്കുമാണ് ആധാർ അപ്‌ഡേഷൻ നടത്തി വരുന്നത്. പൊതുജനങ്ങൾക്ക് ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റിൽ സംഘടിപ്പിച്ച ക്യാമ്പിന് ഐ.ടി സെൽ കോ. ഓർഡിനേറ്റർ അജിത് ശ്രീനിവാസ്, ഐ.ടി മിഷൻ ജില്ലാ കോ. ഓർഡിനേറ്റർ കെ.ധനേഷ്, അക്ഷയ അസിസ്റ്റന്റ് പ്രൊജക്ട് കോർഡിനേറ്റർ എസ്.ഷിനു, ബ്ലോക്ക് കോ ഓർഡിനേറ്റർ എം.വി.ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |