SignIn
Kerala Kaumudi Online
Thursday, 09 May 2024 7.03 AM IST

മാസ്റ്റേഴ്‌സ് ഷട്ടിൽ ബാഡ്മിന്റണിൽ അഭിമാനമായി സഹോദരങ്ങൾ

31-veterans-badminton

പന്തളം: മാർച്ച് 19 മുതൽ 23 വരെ ഗോവയിൽ നടക്കുന്ന മാസ്റ്റേഴ്‌സ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്ന സഹോദരങ്ങൾ ജില്ലയ്ക്ക് അഭിമാനമാകുകയാണ്. കുളനട ജോയ്‌ നിവാസിൽ ജോർജിന്റെ മക്കളായ ജേക്കബും ജോസഫുമാണ് ബാഡ്മിന്റണിൽ മലയോര നാടിന്റെ നാമം എഴുതിചേർത്തിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി നടന്ന നിരവധി മത്സരങ്ങളിൽ സഹോദരങ്ങൾ തിളക്കമാർന്ന വിജയം സ്വന്തമാക്കി.

ജനുവരിയിൽ മാഹിയിൽ നടന്ന മാസ്റ്റേഴ്‌സ് ഗെയിംസ് ടൂർണമെന്റിൽ ഡബിൾസിലും മിക്‌സഡ് ഡബിൾസിൽ ജേക്കബ് - ലിസി പ്രതാപ് സഖ്യവും ജേതാക്കളായിരുന്നു. കഴിഞ്ഞദിവസം സുൽത്താൻ ബത്തേരിയിൽ സമാപിച്ച മാസ്റ്റേഴ്‌സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾസിൽ ജേക്കബ് - ജോസഫ് സഖ്യം രണ്ടാംസ്ഥാനവും സിംഗിൾസിൽ ജേക്കബ് രണ്ടാംസ്ഥാനവും നേടി ഗോവയിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത ഉറപ്പിച്ചു. ഫെബ്രുവരി 11 മുതൽ 16 വരെ വാരണാസിയിൽ നടക്കുന്ന അഖിലേന്ത്യ മാസ്റ്റേഴ്‌സ് ഗെയിംസിലും ജേക്കബും ജോസഫും പങ്കെടുക്കുന്നുണ്ട്. ദീർഘദൂര ഓട്ടമത്സരത്തിലും ജേക്കബ് സംസ്ഥാനതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്.
മെയ് 5ന് ദക്ഷിണ കൊറിയയിൽ നടക്കുന്ന ഇന്റർനാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഈ സഹോദരങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.