SignIn
Kerala Kaumudi Online
Thursday, 25 April 2024 5.22 PM IST

വിഴിഞ്ഞം-നാവായിക്കുളം വ്യവസായിക ഇടനാഴിക്ക് 60,000 കോടി തലസ്ഥാനത്തെ 'തഴുകി' ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: നികുതിവർദ്ധനയിലൂടെ ജനങ്ങളെ വിലക്കയറ്രത്തിലേക്ക് തള്ളിവിടുന്ന ബഡ്ജറ്രെന്ന ആക്ഷേപമുയർന്നെങ്കിലും തലസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് കരുത്തുപകരുന്ന ചില പ്രഖ്യാപനങ്ങളുണ്ടായത് ജില്ലയ്ക്ക് ആശ്വാസമായി. അതിൽ പ്രധാനം വിഴിഞ്ഞം-നാവായിക്കുളം വ്യവസായിക ഇടനാഴിയാണ്. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന് 1,000 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചു. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡാണ് വ്യവസായിക ഇടനാഴിയാകുന്നത്. സ്ഥലമേറ്റെടുപ്പിന് 5,000 കോടിയടക്കം വ്യവസായിക ഇടനാഴിക്ക് 60,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിൽവർലൈൻ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയാകും ഇത്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ദൈർഘ്യമുള്ള 63കിലോമീറ്ററും തേക്കട മുതൽ മംഗലപുരം വരെ 13 കിലോമീറ്റർ ദൈർഘ്യമുള്ള

റിംഗ് റോഡുമാണ് വ്യവസായിക ഇടനാഴിയാവുന്നത്. ടെക്നോപാർക്കിന്റെ ആധുനികവത്കരണത്തിന് 26.60 കോടി രൂപ വകയിരുത്തിയതും ജില്ലയ്ക്ക് നേട്ടമായി. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.

നഗരവികസനം

സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് തലസ്ഥാന നഗരത്തെ വികസിപ്പിക്കുന്നതിന് പുതിയ നയം നടപ്പാക്കും. ഇതിനായി വിദഗ്ദ്ധരെയുൾപ്പെടുത്തി കമ്മിഷൻ രൂപീകരിക്കും. നഗരത്തിന്റെ നിലവാരം,അടിസ്ഥാന സൗകര്യം,ശുചിത്വം എന്നിവ മെച്ചപ്പെടുത്തൽ,പൈതൃക മേഖല സംരക്ഷണം,കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ മാസ്റ്റർപ്ളാൻ തയാറാക്കാൻ അന്താരാഷ്ട്ര കൺസൾട്ടന്റിനെ തിരഞ്ഞെടുക്കും. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നീ നഗരങ്ങളുടെ പുനരുജ്ജീവനം സൗന്ദര്യവത്കരണം എന്നിവയ്ക്ക് 300 കോടിയും തിരുവനന്തപുരം കൊച്ചി കോർപ്പറേഷനുകളിൽ നടപ്പാക്കുന്ന നഗര ജലവിതരണം മെച്ചപ്പെടുത്തലിന് 100 കോടിയും പ്രഖ്യാപിച്ചു.

ആരോഗ്യം

ആർ.സി.സിക്ക് - 81കോടി

തിരു.മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സ വിഭാഗത്തിന് പെറ്റ് സി.ടി സ്‌കാനറിന്-15കോടി

 തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്ന് ബയോസേഫ്റ്റി ലെവൽ ലാബുകൾ,ഇൻസ്ട്രുമെന്റേഷൻ സൗകര്യങ്ങൾക്ക്-50കോടി

തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌താൽമോളജി,ഫാർമസ്യൂട്ടിക്കൽ സയൻസ് കോളേജടക്കമുള്ള മെഡിക്കൽ കോളേജുകളുടെ വികസനത്തിന്-232.27 കോടി

തിരുവനന്തപുരം,തൃപ്പൂണിത്തുറ,കണ്ണൂർ ആയുർവേദ കോളേജുകൾക്ക്-20 കോടി

വ്യവസായം

ഡൽഹി പ്രഗതി മൈതാനത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയിൽ ദേശീയ-അന്തർദേശീയ മേളകൾ സംഘടിപ്പിക്കും. മേളയ്ക്ക് തലസ്ഥാനത്ത് സ്ഥിരം വേദിയൊരുക്കും-15 കോടി

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം ബയോ 360 ലൈഫ് സയൻസ് പാർക്കിൽ കോർ സെന്റർ ഒഫ് എക്‌സലൻസും ന്യൂട്രാ എന്റർപ്രൈസസ് ഡിവിഷനുമൊരുക്കും -5 കോടി

 തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് നിർമ്മാണത്തിന് -10 കോടി,വിവിധ പ്രവർത്തനങ്ങൾക്ക് -20 കോടി

മെഡിക്കൽ സംരംഭക മെഡ്പാർക്ക് -10കോടി

ഐ.ടി

കേരള സ്‌പേസ് പാർക്കിന് -71.84 കോടി

കേരള സ്റ്റാർട്ടപ്പ് മിഷന് -90 കോടി

മറ്റ് പ്രഖ്യാപനങ്ങൾ

ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന്-35ലക്ഷം

കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾക്ക്- 20 കോടി

കോവളമടക്കമുള്ള 9 ടൂറിസം കേന്ദ്രങ്ങളെ ടൂറിസം ഇടനാഴികളായി ബന്ധിപ്പിച്ച് ലോകോത്തര കേന്ദ്രങ്ങളാക്കും -50കോടി

മുതലപ്പൊഴി മാസ്റ്റർ പ്ലാനിന്- 50 ലക്ഷം

കോട്ടൂരിൽ ലോകോത്തര നിലവാരത്തിലുള്ള ആന പുനരധിവാസ കേന്ദ്രം -1കോടി

തിരുവനന്തപുരം,തൃശൂർ മൃഗശാല വികസനത്തിന്- 8.15കോടി

ജി.വി.രാജ സ്‌പോർട്സ് സ്കൂളിന്റെയും സ്‌പോർട്സ് ഡിവിഷൻ കണ്ണൂരിന്റെയും അപ്ഗ്രേഡേഷന്- 20 കോടി

വഴുതക്കാട് ടാഗോർ തിയേറ്റർ ആധുനികവത്കരണം-2.50കോടി

വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളടക്കമുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ നടത്തിപ്പിന് -13കോടി

മുട്ടത്തറയിൽ വിജിലൻസ് ഓഫീസ് സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന്- 8കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.