കാട്ടാക്കട: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ആദിവാസി യുവതിക്ക് വെട്ടേറ്രു. കോട്ടൂർ വനത്തിലെ പങ്കാവ് ഊരിൽ വിജേഷിന്റെ ഭാര്യ രേഷ്‌മയെ (27) ആണ് പിതാവിന്റെ സഹോദരൻ മണികണ്ഠൻ കൈക്കോടാലിക്ക് വെട്ടിയതെന്ന് നെയ്യാർഡാം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വയറ്രിൽ മുറിവേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മണികണ്ഠൻ ഒളിവിലെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |