തിരുവനന്തപുരം: വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ വ്യോമാഭ്യാസ പ്രകടനം ഇന്ന് രാവിലെ 8.30 മുതൽ ശംഖുംമുഖം ബീച്ചിൽ നടക്കും. വ്യോമ അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. വ്യോമാഭ്യാസത്തിന്റെ പൂർണ റിഹേഴ്‌സൽ ഇന്നലെ നടത്തി. 10,000 അടി ഉയരത്തിലാണ് പ്രകടനം. പ്രകടനം നടക്കുന്ന സമയത്ത് യാത്രാ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |