SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.52 PM IST

മാമ്പഴങ്ങളുടെ വിശാല തോട്ടവുമായി ഡോൺ

mave

വക്കം: നാവിൽ തേനൂറും മാമ്പഴങ്ങളുടെ വിശാല തോട്ടവുമായി ഡോൺ. വക്കം അണയിലെ തന്റെ കൃഷിയിടത്ത് പരിപാലിക്കുന്നത് സ്വദേശ വിദേശ ഇനങ്ങളിൽപ്പെട്ട നൂറിലധികം മാവുകൾ. കൃഷി രീതിയിലും ഡോൺ വ്യത്യസ്തത പുലർത്തുന്നു. വലിയ ഡ്രമ്മുകളിലാണ് ബഹുഭൂരിപക്ഷം മാവുകളും നട്ടിരിക്കുന്നത്. നാലടി ഉയരമാകുമ്പോൾത്തന്നെ മാവുകൾ പൂക്കാനും കായ്ക്കാനും തുടങ്ങും.

കുള്ളൻമാവെന്നു പറഞ്ഞ് ഇതിനെ കളിയാക്കേണ്ട. നട്ട് ഒന്ന് രണ്ട് വർഷം കഴിയുമ്പോഴേ ഇതിൽ നിന്ന് വിളവെടുക്കാമെന്നാണ് ഡോൺ പറയുന്നത്. കൃഷിയോടുള്ള താത്പര്യവും, വ്യത്യസ്തതയുമാണ് മാവിന്റെ കൃഷിയിലേക്ക് മാറാൻ കാരണമായത്.

വിവിധ ഓൺലൈൻ സൈറ്റുകളിൽ നിന്ന് വിദേശമാവിന്റെ ഇനങ്ങളും കൃഷി രീതിയും പഠിച്ചു. പിന്നീട് മികച്ച വിളവും രുചിയും ഉള്ളവ അന്വേഷിച്ചു. തായ്ലന്റ്, ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ മുന്തിയ ഇനങ്ങളായ കിയോ സഫായി, മിയസക്ക്, റെഡ് ഐവറി, ടോമി അൻങ്കിൻ, ആർട്ടു ഇട്ടു തുടങ്ങിയവയുടെ തൈകൾ വരുത്തി. ഇതിന് പുറമേ നാടൻ ഇനങ്ങളിൽപ്പെട്ട മൈലാപൂർ, കോട്ടൂക്കോണം, നീലൻ, മല്ലിക, കർപ്പൂരം, കല്ലുകെട്ടി, സുന്ദരി,വട്ടമാവ് തുടങ്ങിയവയും നട്ടു. വിദേശയിനത്തിൽ നല്ല ഭാരവും നീളവും ഉള്ളതാണ് ബ്രൂണ കിംഗ്. ഇതിന്റെ ഒന്നിലധികം തൈകളുണ്ടിവിടെ. ബ്യൂട്ടി പ്രിൻസ്, യുവൻ,ഗോലക്ക്, കെസർ തുടങ്ങിയ ഇനങ്ങളം ഈ തോട്ടത്തിലുണ്ട്.

നൽകുന്നത് മികച്ച പരിചരണം

ട്രമ്മിലായാലും തറയിലായാലും തൈകൾക്ക് പ്രത്യേക പരിചരണം തന്നെ വേണം. രാവിലെയും വൈകിട്ടുമായി ഡോൺ 5 മണിക്കൂറോളം കൃഷിയിടത്ത് ഉണ്ടാകും. യഥാസമയങ്ങളിൽ മണ്ണ് ഇളക്കലും, നാടൻ വളമിടലും എല്ലാം ചേർന്നാൽ മികച്ച കായ്ഫലവും ഉറപ്പാണ്.

തൈകൾ വരുത്തും

വിദേശയിനങ്ങളുടെ തൈകൾ കൽക്കട്ടയിലെ ഒരു ഫാമിൽ നിന്നാണ് വരുത്തുന്നത്. നിലമ്പൂരിലുള്ള നഴ്സറിയിൽ നിന്നും തൈകൾ വാങ്ങും. 600 രൂപ മുതൽ 1500 രൂപ വരെയാണ് ഒരു തൈക്ക് നൽകുന്നത്.

ട്രമ്മിൽ നട്ടാൽ

മണ്ണിൽ നടുന്നതിനെക്കാൾ ട്രമ്മിൽ നടുന്നതുകൊണ്ട് അതിവേഗം പൂക്കാനും കായ്ക്കാനും കഴിയും. കീടങ്ങളുടെയും പ്രാണികളുടെയും ശല്യവും കുറവായിരിക്കും. പുറമേ പെട്ടെന്ന് കായ് പിടിക്കുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.