തിരുവനന്തപുരം: സാധാരണക്കാരെ ഏറെ ബാധിക്കുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല പാർട്ടി മുൻ സംസ്ഥാന അഡീഷണൽ സെക്രട്ടറി എം.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രിയെ പ്രതീകാത്മക ജനകീയ വിചാരണ നടത്തി.മുൻ സംസ്ഥാന വക്താവ് പി. ഹരിഹരൻ, മുൻ ജില്ലാ ഭാരവാഹികളായ സന്ധ്യാരാജ്, ജയേഷ്, രാജീവ്, റോയ് കുര്യൻ, യുഹാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |