മുടപുരം: പാവപ്പെട്ടവർക്ക് കേരളസർക്കാർ അഴൂർ വില്ലേജിൽ നൽകിയ ഭൂമിക്ക് പട്ടയം നൽകി നാല് മാസക്കാലമായിട്ടും പോക്ക് വരവ് ചെയ്ത കൊടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പി.കെ.എസ് അഴൂർ മേഖല കമ്മിറ്റി അഴൂർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. 54 പേർക്കാണ് ഭൂമി നൽകിയത്.
പി.കെ.എസ് ജില്ലാ പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷീബ അദ്ധ്യക്ഷയായി. മേഖല സെക്രട്ടറി രഞ്ചിത്ത് സ്വാഗതം പറഞ്ഞു. സി.പി.എം പെരുങ്ങുഴി ലോക്കൽ സെക്രട്ടറി അഡ്വ.എം. റാഫി, പി.കെ.എസ് മംഗലപുരം ഏരിയാ സെക്രട്ടറി ടി.കെ റിജി, മംഗലപുരം ഏരിയാ പ്രസിഡന്റ് പ്രേംകുമാർ, ഏരിയാ ജോ: സെക്രട്ടറി പ്രവീൺ മേനംകുളം, ഏരിയാ കമ്മിറ്റി അംഗം ഷീബരാജ്, മേഖല കമ്മിറ്റി ട്രഷറർ സിന്ധു നന്ദി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |