ആറ്റിങ്ങൽ :ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി കലാപ സ്മാരക ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രമേശ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് ലിജിൻ. എസ്.എൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വേണു, വി. ബാലകൃഷ്ണൻ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല,സെക്രട്ടറി കെ.സുരകുമാർ, വൈസ് പ്രസിഡന്റുമാരായ ബൈജു ഗോപാൽ,വൈ. സുൽഫിക്കർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ.സരിത,ആർ.എസ്. സജീവ്,വനിതാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഡി.ബിജിന എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് ലിജിൻ.എസ്.എൽ പതാക ഉയർത്തി.മേഖലാ സെക്രട്ടറി ദീപക് നായർ.സി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുശീൽ കുമാർ.എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.മനീഷ് കുമാർ രക്തസാക്ഷി പ്രമേയവും ടി.കൗസു അനശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന കൗൺസിൽ അംഗം സന്തോഷ്.വി സ്വാഗതവും മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി ലിസി.വി നന്ദിയും പറഞ്ഞു.മേഖലാ കമ്മിറ്റി ഭാരവാഹികളായി ലിജിൻ എസ്.എൽ. (പ്രസിഡന്റ്),ദീപക് നായർ.സി (സെക്രട്ടറി),സുശീൽ കുമാർ.എസ് (ട്രഷറർ),മഞ്ജു.ആർ.എസ് (വനിതാ കമ്മിറ്റി പ്രസിഡന്റ്),ലിസി.വി (സെക്രട്ടറി). എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |