മലയിൻകീഴ് : നേമം ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം സംസ്ഥാന വികലാംഗ ക്ഷേമ ചെയർപേഴ്സൺ അഡ്വ.ജയാഡാളി ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് ദ്വാരക ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തപ്രഭാകരൻ,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി,ആരോഗ്യ-വിദ്യാഭ്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സജീനകുമാർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലില്ലിമോഹൻ,എ.വൽസലകുമാരി,ടി.ലാലിമുരളി,സെക്രട്ടറി കെ.അജികുമാർ,ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |