തിരുവനന്തപുരം : ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും സബ് ഓഫീസുകളിലും നിലവിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമായ ഉദ്യോഗാർത്ഥികളുടെ പട്ടിക ജില്ലാ വെബ്സൈറ്റിൽ (https://trivandrum.nic.in) പ്രസിദ്ധീകരിച്ചു. ഈ ഉദ്യോഗാർത്ഥികൾക്ക് 26 ന് നടക്കുന്ന എഴുത്തു പരീക്ഷ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിൽ വെബ്സൈറ്റിലുള്ള പട്ടികയിലെ രജിസ്റ്റർ നം സഹിതം 24 ന് മുൻപ് കളക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ നേരിട്ടോ ഫോൺ മുഖാന്തരമോ ബന്ധപ്പെടേണ്ടതാണ്. 0471-2731200, 02731210, 2731220, 2731230
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |