വിതുര: ക്രിമിനൽകേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ വിതുര പട്ടൻകുളിച്ചപാറ വാറുവിളാകത്ത് വീട്ടിൽ എ.ഷിബുവിനെ (43) പൊലീസ് പിടികൂടി. 2006ൽ വീടുകളിൽ ആക്രമണം നടത്തിയശേഷം ഒളിവിൽപ്പോയ പ്രതിയെ കുന്നത്തേരിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ,വിതുര എസ്.എച്ച്.ഒ എസ്.അജയ് കുമാർ, ജി.എസ്.ഐ കെ.കെ.പത്മരാജ്,സി.പി.ഒ മാരായ എസ്.ശരത്, എ.ജസീൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ഷിബുവിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |