തിരുവനന്തപുരം: എം.ജി റോഡിലുള്ള ചുങ്കത്ത് ജുവലറിയിലും, ഭീമാ ജുവലറിയിലും വ്യാജ ഹാൾ മാർക്ക് സ്വർണം നൽകി കബളിപ്പിച്ച് പുതിയ സ്വർണാഭരണങ്ങൾ വാങ്ങിയ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മദ്ധ്യപ്രദേശ് സ്വദേശി അങ്കിതിനെയാണ് (32) കൂടുതൽ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനുമായി വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഇക്കഴിഞ്ഞ 14 നാണ് പ്രതി, വ്യാജ ഹാൾ മാർക്ക് പതിപ്പിച്ച പഴയ സ്വർണം നൽകി പുതിയ സ്വർണം വാങ്ങി ജുവലറികളെ പറ്റിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |