പാറശാല: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) വിവിധ ആവശ്യങ്ങളുന്നയിച്ച് 21 മുതൽ 25 വരെ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ പ്രചാരണാർത്ഥം നടത്തുന്ന തെക്കൻ പ്രചരണ പ്രഷോഭ ജാഥയ്ക്ക് പാറശാലയിൽ തുടക്കമായി. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാ്ര്രപൻ സി.പി.മുരളി,സി.പി.ഐ മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ, ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ഡി.അരവിന്ദാക്ഷൻ,പ്രസിഡന്റ് എസ്.എ.റഹീം, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്.മധുസൂദനൻ നായർ, എ.ഐ.റ്റി.യു.സി ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.സുന്ദരേശൻ നായർ, മണ്ഡലം സെക്രെട്ടേറിയറ്റ് അംഗം എൻ.രാഘവൻ നാടാർ, മണ്ഡലം സെക്രട്ടറി പുത്തൻക്കട വിജയൻ, സി.പി.ഐ പാറശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് ആന്റണി, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി ബാബുരാജ്, പ്രസിഡന്റ് തങ്കസ്വാമി, ഉഷ സരേഷ്,വിൽസ് കുമാർ, അനീഷ് പി.മണി, രാജി എന്നിവർ സംസാരിച്ചു.ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി.പി.മുരളി ജാഥാ ക്യാ്ര്രപനായും സി.വി.ശശി വൈസ് ക്യാ്ര്രപനായും, ഡി.അരവിന്ദാക്ഷൻ ഡയറക്ടറുമായ ജാഥയിൽ എൻ.എസ്.ശിവപ്രസാദ്, തങ്കമണി, ജോസ്,ബി.മോഹൻദാസ്, കെ.ടി.പ്രമദ്, വി.കെ.ശ്രീജ എന്നിവർ ജാഥാ അംഗങ്ങളായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |