നെയ്യാറ്റിൻകര: കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് പദ്ധതിയിൽ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയതിലൂടെ സ്റ്റേഷനിൽ നടപ്പാക്കുന്ന 12 കോടിയുടെ പദ്ധതികൾ വിലയിരുത്താനും യാത്രക്കാരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് മനസിലാക്കാനുമായി റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാനും ബി.ജെ.പി നേതാവുമായ പി.കെ. കൃഷ്ണദാസ് സ്റ്റേഷൻ സന്ദർശിച്ചു. ഏറനാട് എക്‌സ്‌പ്രസിന് നെയ്യാറ്റിൻകര സ്റ്റോപ്പ് പുനസ്ഥാപിക്കുക, തിരുച്ചിറപള്ളി ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.കെ.ജയകുമാർ നിവേദനം നൽകി. ഏപ്രിലിൽ നിർമ്മാണം തുടങ്ങുമെന്ന് കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി, വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മഞ്ചത്തല സുരേഷ് എന്നിവരും നിവേദനം നൽകി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, വി.എസ്.ഡി.പി. ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, നേതാക്കളായ എൻ.കെ.ശശി, അതിയന്നൂർ ശ്രീകുമാർ, ആർ.നടരാജൻ, അഡ്വ.രജ്ഞിത്ത് ചന്ദ്രൻ,ജി.ജെ. കൃഷ്ണകുമാർ, മണലൂർ ശിവപ്രസാദ്, ഗിരീഷ്ചന്ദ്രൻ, ഇരുമ്പിൽ രാജീവ്, വഴുതൂർ അജിത്ത്, മണലൂർ സുരേഷ്, അരുൺ സരയൂ, നിലമേൽ സതീഷ്, അനന്തു എന്നിവർ പങ്കെടുത്തു.
നിർമ്മാണ പദ്ധതിയിൽ ചിലത്
1. സ്റ്റേഷന്റെ പ്രവേശനകവാടം വിപുലപ്പെടുത്തി മോടിപിടിപ്പിക്കും. ഇവയ്ക്ക് റൂഫ് പ്ലാസയുമുണ്ടായിരിക്കും.
2. യാത്രക്കാർക്ക് വിശ്രമിക്കാനായി ഹാളുകൾ, എക്സിക്യുട്ടീവ് ലോഞ്ചുകൾ,കഫറ്റീരിയ സംവിധാനങ്ങളുമൊരുക്കും.
3. സ്റ്റേഷനിലേക്കുള്ള റോഡുകളും വീതി കൂട്ടും.
4.ബോർഡുകൾ,പാർക്കിംഗ് സൗകര്യം,മെച്ചപ്പെട്ട ലൈറ്റിംഗ് സംവിധാനവും ഒരുക്കും.
5. സിഗ്നലുകൾ യാത്രക്കാർക്ക് പെട്ടെന്ന് ദൃശ്യമാകുന്ന രീതിയിൽ സജ്ജീകരിക്കും. ഇതിലൂടെ സ്റ്റേഷനെ ആധുനികമായി നവീകരിച്ച് യാത്രക്കാർക്ക് സൗജന്യ വൈ-ഫൈയടക്കമുളള സംവിധാനങ്ങളും ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |