നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ സ്‌കൂളുകളിലെ പെൺകുട്ടികളിൽ പോളി സിസ്റ്റിക് ഓവറി ഡിസീസ് എന്ന രോഗത്തെക്കുറിച്ച് ബോധവത്‌കരണം നടത്തുക,രോഗാവസ്ഥ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സലഭ്യമാക്കുന്നതിലൂടെ ആരോഗ്യമുളള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോപ്പതി ആശുപത്രിയിലൂടെ നടപ്പിലാക്കുന്ന "അവൾക്കായി" പദ്ധതി ബോധവത്കരണത്തിനായുളള കൈപുസ്തകത്തിന്റെ പ്രകാശനവും പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.വൈശാഖ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ശ്രീമതി,ബ്ലോക്ക് ഡിവിഷൻ മെമ്പർ ബീന അജിത്,ബ്ലോക്ക് മെമ്പർ അനുജ,സ്കൂൾ പ്രിൻസിപ്പൽ എ.കെ.ശരത് ചന്ദ്രൻ,പി.ടി.എ പ്രസിഡന്റ് പ്രസാദ് എന്നിവർ പങ്കെടുത്തു.ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ രോഗസാദ്ധ്യതയുളളവരെ കണ്ടെത്തി ചികിത്സ നല്കുന്നതിലേക്കായി 8മുതൽ 12വരെയുളള ക്ളാസിൽ പഠിക്കുന്ന പെൺകുട്ടികളിൽ ആരോഗ്യ സർവേ നടത്തി വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |