തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ ജി.ആർ.അനിൽ,കെ.രാജൻ,വി.ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി.പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്റ്റാളുകളും മന്ത്രിമാർ സന്ദർശിച്ചു. ഇത് വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രിതലത്തിൽ യോഗവും ചേർന്നു.യോഗത്തിൽ ഒരുക്കങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിമാരോട് വിശദീകരിച്ചു. പൊങ്കാലയ്ക്കായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ തൃപ്തികരമാണെന്ന് മന്ത്രിമാർ പറഞ്ഞു. ഇത്തവണ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഉള്ളതിനാൽ ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
ജില്ലാകളക്ടർ ജെറോമിക് ജോർജ്, ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ഓഫീസർ ഡോക്ടർ അശ്വതി ശ്രീനിവാസ്, എ.ഡി.എം അനിൽ ജോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |