നെടുമങ്ങാട്: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവോത്ഥാന കേരളത്തിന്റെ സമകാലീന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള താലൂക്ക് തല സെമിനാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുളള കാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.പി.മുരളി നിർവഹിച്ചു.താലൂക്ക് പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ,താലൂക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,ജില്ല എക്സിക്യൂട്ടീവ് അംഗം എ.എം.റൈസ്,താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ,ജോയിൻ സെക്രട്ടറി മുരുകൻ കാച്ചാണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |