SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.59 PM IST

'108 ആംബുലൻസ് ' കൺട്രോൾ റൂം നിയന്ത്രിച്ച് വനിതകൾ

kaniv

തിരുവനന്തപുരം: വനിതാ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കൺട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് വനിതാ ജീവനക്കാർ. കൺട്രോൾ റൂം മാനേജരുടെ ചുമതല ഉൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോൺസ് സെന്ററിന്റെ പൂർണ നിയന്ത്രണങ്ങളും ഇന്നലെ വനിതാ എമർജൻസി റെസ്പോൺസ് ഓഫീസർമാർക്കായിരുന്നു.കാർത്തിക.ബി.എസിനായിരുന്നു കൺട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല.എമർജൻസി റെസ്പോൺസ് ഓഫീസറായ നിഷ ഇ.എസ് ടീം ലീഡറുടെ താത്കാലിക ചുമതല നിർവഹിച്ചു.തിരുവനന്തപുരം ടെക്നോപാർക്ക് ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന കനിവ് 108 ആംബുലൻസ് എമർജൻസി റെസ്പോൺസ് സെന്ററിൽ ജോലി ചെയ്യുന്ന 70 എമർജൻസി റെസ്പോൺസ് ഓഫീസർമാരിൽ 30 പേർ വനിതകളാണ്.കൺട്രോൾ റൂമിന് പുറമെ സംസ്ഥാനത്ത് ഒരു വനിതാ ആംബുലൻസ് പൈലറ്റും 219 വനിതാ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരും കനിവിൽ ജോലി ചെയ്യുന്നുണ്ട്. 316 ആംബുലൻസുകളാണ് കനിവിന് കീഴിലുളളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.