വർക്കല: അയിരൂർ കളത്തറ എ.എം.യു.പി സ്കൂൾ വാർഷികാഘോഷവും 30 കൊല്ലത്തെ സർവീസിനു ശേഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ എസ്.ഷാജഹാന്റെ യാത്രഅയപ്പ് സമ്മേളനവും വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ ഉദ്ഗാടനം ചെയ്തു. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. ബി.ആർ.എം ഷെഫീർ മുഖ്യപ്രഭാഷകനായിരുന്നു. സിനിമാസീരിയൽ താരമായ പ്രദീപ് വൈഗ മുഖ്യാതിഥിയായി.സ്കൂളിലെ അദ്ധ്യാപിക എൻ.താഹിറാബീഗം രചിച്ച കണ്ടതും കേട്ടതും എന്ന പുസ്തകം പ്രകാശനം ചെയ്തു.ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ഷൈജി,വിനോജ് വിശാൽ,സലീനകമാൽ,ബിനു.വി തോണിപ്പാറ,എസ്.എം.സി ചെയർമാൻ എസ്.വിജയൻ,എ.ഇ.ഒ ആർ.ബിന്ദു,ബി.പി.സി ദിനിൽ,ഇടവഷുക്കൂർ, അൻസാർ വർണ്ണന,ശോഭ,ഷഫിൻകുമാർ,ടി.എസ്.ഷീബ,വി.രഞ്ജിത്ത്,സുബൈദ,അഡ്വ.ബി.ഷാലി തുടങ്ങിയവർ സംസാിച്ചു.അംബിക പത്മസനൻ സ്വാഗതവും അജിസൽ ഔലാദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |