ആറ്റിങ്ങൽ:നഗരത്തിലുടനീളം തണ്ണീർപന്തലുകൾ ഒരുക്കാൻ തയ്യാറായി ആറ്റിങ്ങൽ നഗരസഭ.ചെയർപേഴ്സൺ എസ്.കുമാരിയുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ ആലോചനാ യോഗം ചേർന്നു.കൊടും വേനലിനെ പ്രതിരോധിക്കാൻ പൊതുസ്ഥലങ്ങളിൽ തണുത്ത കുടിവെള്ളം,സംഭാരം,ഒ.ആർ.എസ് ലായനി തുടങ്ങിയവ സജ്ജീകരിക്കും.ആശുപത്രി,ബസ് സ്റ്റാൻഡ്,ബസ് സ്റ്റോപ്പുകൾ,പൊതു മാർക്കറ്റുകൾ എന്നിവിടങ്ങളിലാവും ഈ കരുതൽ.നഗര പരിധിയിലെ വീടുകളിൽ കുടിവെള്ളക്ഷാമം ഉണ്ടായാൽ ടാങ്കറുകളിൽ വെള്ളമെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |