തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്കാരങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ് ടി.എൻ.ജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ തളിര് സ്കോളർഷിപ്പിന്റെ സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി നൽകി.ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പയ്യന്നൂർ കുഞ്ഞിരാമൻ സ്വീകരിച്ചു. 60,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.കഥ/നോവൽ വിഭാഗത്തിൽ ഇ.എൻ ഷീജ, കവിത വിഭാഗത്തിൽ മനോജ് മണിയൂർ, വൈജ്ഞാനിക വിഭാഗത്തിൽ ഡോ.വി.രാമൻകുട്ടി,ശാസ്ത്ര വിഭാഗത്തിൽ ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു ,ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലി,വിവർത്തനം/പുനരാഖ്യാനം വിഭാഗത്തിൽ ഡോ. അനിൽകുമാർ വടവാതൂർ, ചിത്രീകരണ വിഭാഗത്തിൽ സുധീർ പി.വൈ ,നാടക വിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 20,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതായിരുന്നു പുരസ്കാരങ്ങൾ.
എഴുത്തുകാരനും യൂണിവേഴിസ്റ്റി കോളേജ് മുൻ പ്രൊഫസറുമായ സാബു കോട്ടുക്കൽ, കനറാ ബാങ്ക് ഡി.ജി.എം എസ്. ശരവണൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷീല .ജി, എഡിറ്റോറിയൽ അസിസ്റ്റന്റ് നവനീത് കൃഷ്ണൻ .എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |