പേരൂർക്കട: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന മൂന്നംഗ സംഘത്തെ മണ്ണന്തല പൊലീസ് പിടികൂടി. വട്ടപ്പാറ കല്ലയം ചിട്ടിമുക്ക്
കുഴിക്കാട് പുത്തൻവീട്ടിൽ ഷാജി (38), കല്ലയം പ്ലാവുവിള
തരത്തരികത്ത് വീട്ടിൽ താമസിച്ചു വരുന്ന ഇടവക്കോട് കരിമ്പുക്കോണം
സ്വദേശി ശരത് ലാൽ (38), വട്ടപ്പാറ പ്ലാവുവിള ഗോപി സദനത്തിൽ വാടകയ്ക്കു താമസിക്കുന്ന പ്രമോദ് (38) എന്നിവരാണ് പിടിയിലായത്. കല്ലയം പൈവിളക്കോണത്തെ വാടകവീട്ടിൽ കഞ്ചാവ് കച്ചവടം നടക്കുന്നതറിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിൽ 117 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. സി.ഐ ബൈജു, എസ്.ഐ വി.എസ് സുധീഷ് കുമാർ, ഗ്രേഡ് എസ്.ഐ അനിൽ, സി.പി.ഒ അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |