കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് വാഹനങ്ങൾ മോഷണം നടത്തി നിമിഷങ്ങൾക്കകം എൻജിൻ നമ്പറും, ചേയ്സ് നമ്പറും ടേംബർ ചെയ്ത ശേഷം വിവിധ പാർട്ട്സുകളാക്കി വിൽപ്പന നടത്തുന്ന സംഘം പിടിയിൽ. പൊളി മാർക്കറ്റിലെ കച്ചവടക്കാരനായ കെ.പി ഇക്ബാൽ (54 ), കെ.വി യൂനസ് (38 ) ,കെ.കെ മണി(42)എന്നിവരാണ് നടക്കാവ് പൊലീസ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിലേക്ക് മാറ്റി. മാർച്ച് 11 ന് സരോവരം ഭാഗത്ത് നിറുത്തിയിട്ടിരുന്ന പാസഞ്ചർ ഓട്ടോറിക്ഷ മോഷണം പോയ സംഭവത്തിൽ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ബാബു. പുതുശ്ശേരി, പവിത്ര കുമാർ. എൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത് , ഹരീഷ് കുമാർ സി, ബബിത്ത് കുറി മണ്ണിൽ, സന്ദീപ്.വി.,ഷിജിത്ത് നായർ കുഴി,വന്ദന കെ.ടി. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. മുൻ കാല ഘട്ടങ്ങളിൽ മോഷണം പോയ ശേഷം കണ്ടെത്താൻ സാധിക്കാത്ത വാഹനങ്ങൾ പ്രതികൾ ഇത് പോലെ പൊളിച്ച് പാർട്ട് സുകളാക്കി വിൽപ്പന നടത്തിയിട്ടുണ്ടൊ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. ഈ കേസിൽ ഉൾപ്പട്ട യൂനസ് എന്ന പ്രതിക്ക് കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസ്സുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |