കൊച്ചി: കൊച്ചിയിൽ സ്വകാര്യബസ് പിന്നോട്ടെടുത്ത് ഇടിപ്പിച്ച് മറ്റൊരു സ്വകാര്യ ബസ് ഡ്രൈവറെ അപായപ്പെടുത്താനും ബസ് തകർക്കാനും ശ്രമം. ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ വൈകിട്ട് എറണാകുളം നോർത്തിൽ വച്ചാണ് യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമയത്തിന്റെ പേരിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് ബസ് ഇടിപ്പിച്ച് അപായപ്പെടുത്താനുള്ള ശ്രമംവരെ കാര്യങ്ങൾ എത്തിച്ചത്. ഓവർടേക്ക് ചെയ്ത് മുന്നിലെത്തിയശേഷം പിന്നോട്ടെടുത്ത് ഇടിച്ച് പരിക്കേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം പിന്നിലെ ബസിൽ ഡ്രൈവറും യാത്രക്കാരുമുണ്ടായിരുന്നു. വിവരം ലഭിച്ച നോർത്ത് പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |