SignIn
Kerala Kaumudi Online
Friday, 19 April 2024 9.45 PM IST

എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിൽ

d

തിരുവനന്തപുരം: എം.ഡി.എം.എയുമായി അഞ്ചുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ കൊച്ചുതോപ്പ് ലിസി റോഡിൽ ടി.സി 87/1411ൽ എബിയെന്ന ഇഗ്നേഷ്യസ് ( 23 ), പൂന്തുറ പള്ളിത്തെരുവ് ടി.സി 46/279ൽ മുഹമ്മദ് അസ് ലം (23), വെട്ടുകാട് ബാലനഗർ ടി.സി 90/1297ൽ ജോൺ ബാപ്പിസ്റ്റ് (24), വെട്ടുകാട് വാർഡിൽ ടൈറ്റാനിയം ടി.സി 80/611ൽ ശ്യാം ശ്യാം ജെറോം (25 ), കരിക്കകം എറുമല അപ്പൂപ്പൻ കോവിലിന് സമീപം വിഷ്ണു (24 ) എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ നിന്ന് 1.23 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവർ പീഡനം, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംസ്ഥാന അതിർത്തികൾ വഴി മയക്കുമരുന്ന് കടത്തി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം ഒരാഴ്ചയായി നടന്നുവന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.