കിളിമാനൂർ:പേരൂർ എം.എം.യു.പി സ്കൂളിൽ കുട്ടികളുടെ ഇംഗ്ലീഷ് പരിപോഷണത്തിന് തുടക്കം കുറിച്ച് 'എൻലിവർ' ഇംഗ്ലീഷ് കാർണിവൽ പദ്ധതിക്ക് തുടക്കമായി.കുട്ടികൾക്ക് അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനും അവരുടെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ പരിപോഷിപ്പിക്കുന്നതുമാണ് പദ്ധതി.കിളിമാനൂർ ബി.പി.സി വി.ആർ സാബു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.എം.താഹ അദ്ധ്യക്ഷത വഹിച്ചു.ഇ.എൽ.ഇ.പി. ഡെപ്യൂട്ടി കോർഡിനേറ്റർ അഭിലാഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ എം.ഐ.അജികുമാർ സ്വാഗതം പറഞ്ഞു.എം.പി.ടി.എ പ്രസിഡന്റ് അമ്മു വിനോദ്,പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് സഫീർ,സീനിയർ അസിസ്റ്റന്റ് ടി.ടി.സുനിലാറാണി,സ്കൂൾ ലീഡർ മാസ്റ്റർ ഹാദി മുഹമ്മദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |