വെമ്പായം:മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായി ലോക ജലദിനത്തോടനുബന്ധിച്ച് താമര ഭാഗം ഏലായിൽ തദ്ദേശ സ്ഥാപന പദ്ധതിയായി താമര കൃഷിയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ അദ്ധ്യക്ഷത വഹിച്ചു.വികേന്ദ്രീകൃത ആസൂത്രണ ബോർഡ് സംസ്ഥാന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോസഫൈൻ,ജില്ലാ പഞ്ചായത്തംഗം ഷീലാകുമാരാരി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാകുമാരി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽകുമാർ,സഹീറത്ത്ബീവി,കെ.സരേഷ് കുമാർ,ബ്ലോക്ക് മെമ്പർ സജീവ്,പുഴയൊഴുകും മാണിക്കൽ പദ്ധതി കോഓർഡിനേറ്റർ ജി.രാജേന്ദ്രൻ.പഞ്ചായത്ത് മെമ്പർമാരായ സുധീഷ്,ശ്യാമള,ലതിക,ഗീതകുമാരി,സിന്ധു. ബിന്ദു,സുനിത,പുഷ്പലത,അനി,വിജയകുമാരി ,സെക്രട്ടറി ജി.എൻ.ഹരികുമാർ,ഹരിത കേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ അശോക് കുമാർ, ബി.ഡി.ഒ മാരായ എം.നായർ,എ. എസ് സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |