ആറ്റിങ്ങൽ: സംസ്ഥാനസർക്കാർ തീരുമാനപ്രകാരം കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍ വഴി സ്‌കൂൾ കുട്ടികൾക്ക് അവധിക്കാലത്ത് നല്കുന്ന സൗജന്യ അരിയുടെ വിതരണം ആറ്റിങ്ങലിൽ തുടങ്ങി. ആറ്റിങ്ങൽ ഡയറ്റിൽ നടന്ന അരിവിതരണം ഒ.എസ്.അംബിക എം.എൽ എ. ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പാൾ ടി.ആര്‍. ഷീജാകുമാരി, പ്രഥമാദ്ധ്യാപികയുടെ ചുമതലയുള്ള എസ്. അമ്പിളി, എസ്.എം.സി.അംഗം സുകേഷ്, രക്ഷിതാക്കൾ എന്നിവര്‍ പങ്കെടുത്തു. അഞ്ച് കിലോ അരിയാണ് ഓരോ കുട്ടിക്കും നൽകുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |