നെയ്യാറ്റിൻകര: മദ്ധ്യവേനലവധിക്കാലത്ത് ഉല്ലാസത്തിമിർപ്പിനായി കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം വിഭാഗം നെയ്യാറ്റിൻകരയിൽ നിന്ന് യാത്രകൾ ഒരുക്കുന്നു. ഏപ്രിൽ 5ന് പമ്പയിൽ അയ്യപ്പന്റെ ആറാട്ട് കാണാനായി സ്ത്രീകൾക്ക് ഉൾപ്പെടെ അവസരം ഒരുക്കുന്ന യാത്രയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രം, കൊടുമൺ ചിലന്തിയമ്പലം, ഓമല്ലൂർ രക്തകണ്ഠേശ്വര ക്ഷേത്രം,ആറന്മുള പാർത്ഥസാരഥി എന്നിവിടങ്ങളിലും ദർശനം ഒരുക്കുന്ന യാത്രയ്ക്ക് 940 രൂപയാണ് നിരക്ക്. ഏപ്രിൽ 9,10 തീയതികളിലായി വണ്ടർലാ, മലക്കപ്പാറ, ആതിരപ്പള്ളി, വാഴച്ചാൽ ദ്വിദിന യാത്രയും 12 നും 23 നും ഗവിയാത്രയും ഉണ്ടായിരിക്കും. 12,13 തീയതികളിൽ വേളാങ്കണ്ണി തീർത്ഥാടനയാത്രയും 14, 15 തീയതികളിലായി വാഗമണിലേക്ക് ദ്വിദിന യാത്രായും ഒരുക്കിയിട്ടുണ്ട്. 16ന് മൺറോതുരുത്തിലേക്കും സാമ്പ്രാണിക്കൊടിയിലേക്കുമുള്ള ഏകദിന യാത്രയും 17, 18 തീയതികളിലായി മാമലക്കണ്ടം, മാങ്കുളം വഴി മൂന്നാറിലേക്കുള്ള ദ്വിദിന യാത്രയും 21ന് കാട്ടിൽ മേക്കതിൽ,പാണ്ഡവർ കാവ്,ഓച്ചിറ,ഹരിപ്പാട് ക്ഷേത്രങ്ങൾ,അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,ചക്കുളത്ത് കാവ് എന്നിവിടങ്ങളിലേക്കും 23ന് കുട്ടനാടൻ കാഴ്ചകൾ കണ്ട് കുമരകത്ത് ഒരുക്കുന്ന ഹൗസ് ബോട്ട് യാത്രയും ഉണ്ട്. 27ന് തൃപ്പരപ്പ്, കുമാരകോവിൽ, വട്ടക്കോട്ട,ചിന്ന തിരുപ്പതി,കന്യാകുമാരി. ഏപ്രിൽ 29ന് എ.സി ബസിൽ യാത്ര ചെയ്ത് കൊച്ചിയിൽ എത്തി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, കാപ്പുകാട്, നെയ്യാർഡാം പൊന്മുടി ടൂർ പാക്കേജുകളും വേനൽക്കാല യാത്രാ പാക്കേജുകളിലൊരുക്കിയിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബ കൂട്ടായ്മകൾ, ഓഫീസ് ഗ്രൂപ്പുകൾ എന്നിവർക്ക് കൂട്ടായ ബുക്കിംഗിനും അവസരവുമുണ്ടെന്ന് ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ, എ.ടി.ഒ. സാം കെ.ബി, ജനറൽ സി.ഐ വിനോദ് കുമാർ.പി, ബഡ്ജറ്റ് ടൂറിസം സെൽ കോഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത് എന്നിവർ വ്യക്തമാക്കി. ഫോൺ: 9539801011, 9846067232.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |