വെള്ളറട: തീർത്ഥാടകരുടെ തിരക്കിൽ മുങ്ങി കുരിശുമലയും പരിസരവും. രാവിലെ മുതൽ തന്നെ തീർത്ഥാടകരെത്തിത്തുടങ്ങി.സംഗമവേദിയിൽ പ്രഭാതവന്ദനം, സങ്കീർത്തന പാരായണം എന്നിവ നടന്നു. ഫാ.അനിൽകുമാർ എസ്.എമ്മിന്റെ നേതൃത്വത്തിൽ ദിവ്യബലിയും സി.എസ്.ഐ ആറുട്ടുകുഴി ഡിസ്ട്രിക്ടിന്റെ പ്രാർത്ഥനാ ശുശ്രൂഷയും നടന്നു.സി.ഡബ്ല്യു ഗോഡ്ഫ്രെ അദ്ധ്യക്ഷത വഹിച്ചു. കുമാർ ജയരാജ് സന്ദേശം നൽകി.ക്രിസ്തീയ ഗാനസുധയും നടന്നു. ആനപ്പാറ ഫാത്തിമ മാതാ കുരിശടിയിൽ നിന്ന് ആരംഭിച്ച ജപമാല പദയാത്രയ്ക്ക് ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയം നേതൃത്വം നൽകി. ബ്രദർ ജോൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്രദർ ഷാജി ബോസ്കോ സന്ദേശം നൽകി.
നെറുകയിൽ വൈകിട്ട് ഫാ.അജീഷ് ക്രിസ്തുവും ഫാ.സേവ്യർ ഷൈനും ദിവ്യബലിക്ക് കാർമ്മികത്വം വഹിച്ചു.തുടർന്ന് കുരിശിന്റെ വഴിയും വിശുദ്ധ കുരിശിന്റെ നവനാൾ പ്രാർത്ഥനയും നടന്നു. ആരാധനാ ചാപ്പലിൽ ദിവ്യകാരുണ്യാരാധനയും, ആശീർവാദവും, ദിവ്യബലിയും, കുമ്പസാരം, കരുണകൊന്ത, കുരിശിന്റെ വഴി എന്നിവ നടന്നു. നെയ്യാറ്റിൻകര കത്തീഡ്രൽ വികാരി അൽഫോൺസ് ലിഗോരി മുഖ്യകാർമ്മികത്വം വഹിച്ചു. സംഗമവേദിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് സംഗമവേദിയിൽ നിന്ന് കുരിശുമല പത്താം പീയൂസ് ദേവാലയത്തിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. സാംസ്കാരിക സദസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. എം.വിൻസന്റ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഷാജ്കുമാർ ആമുഖ സന്ദേശം നൽകി. ജയൻ, മുരുകൻ കാട്ടാക്കട, അജി ദൈവപ്പുര, സുമേഷ് കൃഷ്ണൻ, ടി.നിക്കോളസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.തിരുവനന്തപുരം സർഗവീണ ക്രിയേഷൻസ് ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് മ്യൂസിക് കൺസേർട്ട് അവതരിപ്പിച്ചു.ആരാധനാ ചാപ്പലിൽ നെയ്യാറ്റിൻകര കരിസ്മാറ്റിക് കമ്മിഷന്റെ ജാഗരണ പ്രാർത്ഥനയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |